പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച

            പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഗവൺമെന്റ് എൽ പി സ്കൂൾ പൂളക്കോട് ജനകീയ ചർച്ച സംഘടിപ്പിച്ചു. ചർച്ചയിൽ ഗവൺമെന്റ് എൽ പി സ്കൂൾ പൂളക്കോട് മുൻ പ്രധാന അധ്യാപകനായിരുന്ന ശ്രീ ഗണേശൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ജനകീയ ചർച്ചയിൽ അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.


 പാഠ്യപദ്ധതി പരിഷ്കരണ ചർച്ചയിൽ നാല് ഗ്രൂപ്പുകൾ ആയി തിരിഞ്ഞ്. നാലു മേഖലകളിൽ ചർച്ചകൾ നടത്തി. തുടർന്നു വന്ന നിർദ്ദേശങ്ങൾ സ്കൂൾ പ്രധാന അധ്യാപികയായ ശ്രീമതി സാറകുട്ടി ടീച്ചർക്ക് കൈമാറി.

poolacode

പൂളക്കോട് പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസം നൽകുുന്നതിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് താലൂക്ക് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ചന്തുകുഞ്ഞൻ പണിക്കരുടെ ശ്രമഫലമായി മലബാർ കൗൺസിലിന്റെ 62 (17 ) നമ്പർ തീരുമാനപ്രകാരം 1926-ൽ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു.വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പ്രധാന അധ്യാപകനായിരുന്ന ശ്രീ.പി.കൃഷ്ണൻ മാസ്റ്ററുടെ ശ്രമഫലമായി 1986 ൽ സർക്കാർ ഉടമസ്ഥതയിലായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ