സ്കൂൾ അടുക്കള പച്ചക്കറി തോട്ടം കർഷകശ്രീ വാസു നമ്പ്യാർ ഉദ്ഘാടനം ചെയ്തു.വിഷവിമുക്തമായ പച്ചക്കറികൾ ഉപയോഗിക്കുന്നതിനും. നല്ല ആരോഗ്യം എന്ന ലക്ഷ്യത്തോടുകൂടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ ഒരു പദ്ധതി. അടുക്കള പച്ചക്കറിത്തോട്ട നിർമ്മാണത്തിന്റെ ഭാഗമായി നിരവധി വിദ്യാർത്ഥികൾ പച്ചക്കറി തൈകൾ സ്കൂളിലേക്ക് കൊണ്ടുവന്നു . കർഷകശ്രീ വാസു നമ്പ്യാർ പ്രധാന അധ്യാപിക ശ്രീമതി സാറകുട്ടി ടീച്ചർക്ക് പച്ചക്കറി വിത്തുകൾ കൈമാറി. അധ്യാപകരും രക്ഷകർത്താക്കളും അടുക്കകള പച്ചക്കറിത്തോട്ട നിർമ്മാണത്തിന് നേതൃത്വംവം നൽകി.
കൃഷിയുടെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിനായി കർഷകശ്രീ വാസു നമ്പ്യാർ കുട്ടികൾക്ക് ക്ലാസ്എടുത്തു. പഠനത്തോടൊപ്പം എങ്ങനെ കൃഷി ചെയ്യാം. കൃഷി ചെയ്യുവാനുള്ള നൂതനമായ മാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അധ്യാപകരായ സുമതി ടീച്ചർ, ധ്രുവകാന്ത് സാർ, റസ് ല ടീച്ചർ, ആരതി ടീച്ചർ, ബിബിന ടീച്ചർ എന്നിവർ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകി.
സ്കൂൾ പച്ചക്കറി കൃഷിയിൽ അധ്യാപകരോടൊപ്പം തന്നെ രക്ഷകർത്താക്കളും പങ്കുചേർന്നു.